Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Secretary

ഷി​ബു ബേ​ബി ജോ​ൺ ആ​ർ​എ​സ്‌​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​ഞ്ഞു; ഇ​നി ന​യി​ക്കു​ക എ.​എ. അ​സീ​സ്

കൊ​ല്ലം: ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​ഞ്ഞ് ഷി​ബു ബേ​ബി ജോ​ൺ. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് പാ​ർ​ട്ടി​യെ ന​യി​ക്കു​ക.

അ​തേ​സ​മ​യം, സീ​റ്റു​ക​ൾ വ​ച്ചു മാ​റു​ന്ന​തി​ൽ വി.​ഡി. സ​തീ​ശ​നു​മാ​യി ആ​ർ​എ​സ്പി നേ​താ​ക്കാ​ൾ തി​ങ്ക​ളാ​ഴ്ച ച​ർ​ച്ച ന​ട​ത്തും. ഇ​ടു​ക്കി​യി​ൽ വ​ച്ചാ​ണ് ച​ർ​ച്ച.

ഇ​ര​വി​പു​ര​ത്ത് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍റെ മ​ക​ൻ കാ​ർ​ത്തി​ക് മ​ത്സ​രി​ക്ക​ണം എ​ന്നാ​ണ് ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യം. സ​ജി ഡി. ​ആ​ന​ന്ദും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഈ ​മാ​സം 24ന് ​മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ചേ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. മ​ണ്ഡ​ലം ക​മ്മ​റ്റി​യി​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യാ​ൽ കാ​ർ​ത്തി​ക്ക് സ്ഥാ​നാ​ർ​ഥി​യാ​കും.

Kerala

പു​ന​ർ​ജ​നി കേ​സ്: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കാ​ണി​ക്കു​ന്ന അ​ങ്ക​ലാ​പ്പ് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്ന് ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി ക്ര​മ​ക്കേ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പു​ന​ർ​ജ​നി പ​ദ്ധ​തി അ​ന്വേ​ഷ​ണം എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ കാ​ണി​ക്കു​ന്ന അ​ങ്ക​ലാ​പ്പി​ന്‍റെ അ​ർ​ഥം എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​മെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

കാ​ൽ നൂ​റ്റാ​ണ്ട് കാ​ലം പ​റ​വൂ​രി​ലെ എം​എ​ൽ​എ ആ​യി​രു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് അ​വി​ടെ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി ജ​ന​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം പ​റ​യാ​ൻ വി​ഷ​മി​ക്കു​ക​യാ​ണെ​ന്ന് ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു. പു​ന​ർ​ജ​നി അ​ന്വേ​ഷ​ണം കൂ​ടി വ​രു​മ്പോ​ൾ വി​ഡി സ​തീ​ശ​ന്‍റെ ആ​ശ​ങ്ക ഇ​ര​ട്ടി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം കു​റ്റ​പ്പെ​ടു​ത്തി.

ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ എ​ല്ലാം മാ​റ്റി​വ​ച്ച് എ​ല്ലാ ഗ​ണ​ത്തി​ലും പെ​ട്ട നേ​താ​ക്ക​ളെ ത​നി​ക്ക് ചു​റ്റും നി​ർ​ത്താ​ൻ അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന അ​ത്യു​ൽ​സാ​ഹം "പേ​ടി​യു​ള്ള​വ​രെ​ല്ലാം എ​ന്‍റെ ചു​റ്റും വ​ന്ന് നി​ൽ​ക്ക​ണ​മെ” എ​ന്നാ​വ​ശ്യ​പ്പെ​ട്ട പ​ഴ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഓ​ർ​മി​പ്പി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

പു​ന​ർ​ജ​നി പ​ദ്ധ​തി​യു​ടെ പേ​രി​ൽ വി​ദേ​ശ​ത്ത് നി​ന്നും ഫ​ണ്ട് പി​രി​ച്ച​തി​ലെ ക്ര​മ​ക്കേ​ടി​ൽ വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത​ത്. വി​ജി​ല​ൻ​സി​ന്‍റെ ശി​പാ​ർ​ശ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റി​യി​രു​ന്നു.

ഒ​രു വ​ർ​ഷം മു​മ്പ് മു​ൻ ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യാ​ണ് ശി​പാ​ർ​ശ ചെ​യ്ത​ത്. എ​ഫ്‌​സി​ആ​ർ​എ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം, സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്ന് അ​നു​മ​തി നേ​ടി​യ ശേ​ഷം വി​ദേ​ശ​ത്ത് പോ​യി ഫ​ണ്ട് സ്വ​രൂ​പി​ച്ച​തും അ​ത് കേ​ര​ള​ത്തി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​ച്ച​തി​ലെ നി​യ​മ​ലം​ഘ​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്ക് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്.

 

Kerala

പു​ന​ർ​ജ​നി കേ​സ്: സി​ബി​ഐ അ​ന്വേ​ഷ​ണം തീ​രു​മാ​നി​ക്കേ​ണ്ട​ത് സ​ർ​ക്കാ​രെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ

തൃ​ശൂ​ർ: പു​ന​ർ​ജ​നി ക്ര​മ​ക്കേ​ടി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ചെ​യ്ത സം​ഭ​വ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​ൻ. കേ​ന്ദ്ര ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് ഒ​രു നി​ല​പാ​ടു​ണ്ട്. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​മ​പ​ര​മാ​യി ചെ​യ്യാ​ൻ ക​ഴി​യു​ന്ന​താ​യി​രി​ക്കും ചെ​യ്യു​ക​യെ​ന്നും ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചു.

കേ​ന്ദ്ര ഏ​ജ​ൻ​സി​യെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് ഒ​രു നി​ല​പാ​ടു​ണ്ട്. ഇ​വി​ടു​ത്തെ വി​ഷ​യം വി​ദേ​ശ പ​ണം സ്വ​രൂ​പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. സ​ർ​ക്കാ​ർ ആ​വ​ശ്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ് സി​പി​എ​മ്മി​ന്റെ നി​ല​പാ​ടെ​ന്നും എം​വി ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ​യു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന ആ​രോ​പ​ണം ഗോ​വി​ന്ദ​ൻ ത​ള്ളി. അ​തും ഇ​തും ത​മ്മി​ൽ താ​ര​ത​മ്യം ചെ​യ്യേ​ണ്ട. വി​ദേ​ശ​ത്ത് പോ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രാ​ണ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം എ​ന്ന​ത് എ​ല്ലാ​ത്തി​ന്റെ അ​വ​സാ​ന വാ​ക്കാ​ണെ​ന്ന നി​ല​പാ​ട് ത​ങ്ങ​ൾ​ക്കി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം അ​ന്വേ​ഷി​ച്ച റി​പ്പോ​ർ​ട്ടാ​ണ് വി​ജി​ല​ൻ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രും: വി​കെ സ​നോ​ജ്

ക​ണ്ണൂ​ര്‍: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ഇ​നി​യും പ​രാ​തി​യു​മാ​യി വ​രു​മെ​ന്ന് ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​നോ​ജ്. കോ​ണ്‍​ഗ്ര​സ് ക്രി​മി​ന​ൽ സം​ഘ​ത്തെ പോ​റ്റി വ​ള​ര്‍​ത്തു​ക​യാ​ണെ​ന്നും സ​നോ​ജ് കു​റ്റ​പ്പെ​ടു​ത്തി.

"കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ രാ​ഹു​ലും ഷാ​ഫി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് നേ​താ​ക്ക​ൾ​ക്ക് രാ​ഹു​ലി​ന് സം​ര​ക്ഷ​ണം ഒ​രു​ക്കേ​ണ്ടി വ​രു​ന്ന​ത്. ഏ​തൊ​രു നേ​താ​വ് എ​തി​ര് പ​റ​ഞ്ഞാ​ലും സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ണ് ഷാ​ഫി​യു​ടെ നി​ർ​ദേ​ശം. ഇ​തി​നാ​യി വ​ട​ക​ര കേ​ന്ദ്രീ​ക​രി​ച്ച് വാ​ർ റൂ​മു​ണ്ട്.'-​സ​നോ​ജ് പ​റ​ഞ്ഞു.

"കു​റ​ച്ചു ന​ടി​മാ​രെ റീ​ൽ​സി​ൽ അ​ഭി​ന​യി​ക്കാ​ൻ കി​ട്ടു​മാ​യി​രി​ക്കും. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​മേ​ജ് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഷാ​ഫി​യു​ടെ​യും രാ​ഹു​ലി​ന്‍റെ അ​ടി​മ​ക​ൾ ആ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​നു പോ​ലും ര​ക്ഷ​യി​ല്ല. സൈ​ക്കോ​പാ​ത്ത് ക്രി​മി​ന​ലി​നെ സം​ര​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കു​മെ​തി​രെ ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധി​ക്കും.'-​സ​നോ​ജ് അ​റി​യി​ച്ചു.

"കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ൾ രാ​ഹു​ലി​നെ ത​ള്ളി​പ്പ​റ​യാ​ൻ ത​യ്യാ​റാ​കു​ന്നി​ല്ല. സി​പി​എം കെ​ട്ടി​ച്ച​മ​ച്ച ക​ഥ​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ പ​റ​യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക്ക് സി​പി​എ​മ്മ​മാ​യി എ​ന്ത് ബ​ന്ധം? ഈ ​പെ​ൺ​കു​ട്ടി​യെ മാ​ത്ര​മ​ല്ല രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ പീ​ഡി​പ്പി​ച്ച​ത്.'-​സ​നോ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​സ്പെ​ന്‍​ഡ് ചെ​യ്തി​ട്ടും നി​യ​മ​സ​ഭ​യി​ൽ അ​ക​മ്പ​ടി പോ​യ​ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല്ലേ? എ​ന്നി​ട്ട് എ​ന്ത് ന​ട​പ​ടി എ​ടു​ത്തു? രാ​ഹു​ലി​നെ​തി​രെ നി​ല​പാ​ട് എ​ടു​ത്ത​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം തു​ട​ങ്ങി​യെ​ന്നും വി.​കെ. സ​നോ​ജ് ആ​രോ​പി​ച്ചു.

Latest News

Up